2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 52(ഭാഷകൾ)

1.അന്തർദേശീയ മാതൃഭാഷാ ദിനം എന്ന് ?
ഫെബ്രുവരി 21
2. തെക്കേ ഇന്ത്യയിൽ സംസ്കൃതം മാതൃഭാഷയായി ഉപയോഗിക്കുന്ന ഗ്രാമം ?
മത്തൂർ ഗ്രാമം (ശിവമോഗ ജില്ല, കർണ്ണാടക)
3. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സാഹിത്യ ഭാഷ ?
സംസ്കൃതം
4. ഇന്ത്യയിൽ , കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ചിട്ടുള്ള ഭാഷകൾ?
തമിഴ്(2004); സംസ്കൃതം (2005); കന്നഡ(2008); തെലുങ്ക് (2008); മലയാളം(2013); ഒഡിയ(2014)
5. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?
മാൻഡാരിൻ[(mandarin) 102.5 കോടി]
6.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തദ്ദേശീയമായി സംസാരിക്കുന്ന ഭാഷ ?
മാൻഡാരിൻ[(mandarin) 84.5 കോടി]
7.ഇന്ത്യൻ ഭാഷകളെ പ്രധാനമായും എത്ര വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് ?
നാല് ; 1- ഇന്തോ- ആര്യൻഭാഷകൾ,  2- ദ്രാവിഡ ഭാഷകൾ,   3- ആസ്ട്രിക് ഭാഷകൾ, 4- സിനോ - ടിബറ്റൻ ഭാഷകൾ
8.ഇന്തോ- ആര്യൻഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന ഭാഷകൾ ?
ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു, സിന്ധി, ഒഡിയ, പഞ്ചാബി
9. ദ്രാവിഡ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന ഭാഷകൾ ?
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു
10. ഇന്ത്യയിലെ പ്രധാന ആസ്ട്രിക് ഭാഷകൾ ?
മുണ്ട (munda), കോൾ (kol)
11.ഇന്ത്യയിലെ പ്രധാന സിനോ - ടിബറ്റൻ ഭാഷകൾ ?
ആസാമീസ്, ഖംതി( khamti)
12.ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഭാഷകളുടെ എണ്ണം ?
22
13.മലയാളം ഔദ്യോഗിക ഭാഷയായ പ്രദേശങ്ങൾ ?
കേരളം, ലക്ഷദ്വീപ് , പുതുച്ചേരി
14.ലോകത്തിൽ മാതൃഭാഷയെന്ന നിലയിൽ ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിനടസ്ഥാനത്തിൽ മലയാളത്തിന്റെ സ്ഥാനം ?
27
15. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന പ്രധാന രാജ്യങ്ങൾ ?
ഇന്ത്യ(1652), പാപ്പുവ ന്യൂഗിനി(1100), ഇന്തോനേഷ്യ(700)
16. പ്രധാന ഭാഷകളിൽ ഒന്നായി സന്താളി ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ജാർഖണ്ട്
17. ഡോഗ്രി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ജമ്മു-കാശ്മീർ
18. ഇന്ത്യയിൽ നേപ്പാളി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന സംസ്ഥാനം ?
സിക്കിം
19.മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനുപ്പെറ്റമ്മ തൻ ഭാഷതാൻ ആരുടെ വരികൾ?
വള്ളത്തോൾ നാരായണ മേനോൻ

2014, മാർച്ച് 16, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 51(ചൊവ്വ)


1. ഒരു ചൊവ്വാദിവസം എത്ര മണിക്കൂർ മിനിട്ട് ?
24 മണിക്കൂർ 40 മിനിറ്റ്
2. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ?
കാർബൺ ഡൈ ഓക്സൈഡ്
3. ചൊവ്വയുടെ വ്യാസം എത്ര ?
6779km
4. ചൊവ്വയുടെ ഗുരുത്വാകർഷണബലം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ .....?
ഭൂഗുരുത്വാകർഷണബലത്തിന്റെ  38% മാത്രം
5. ചൊവ്വയുടെ അന്തരീക്ഷമർദ്ദം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ .....?
ഭൗമാന്തരീക്ഷ മർദ്ദത്തിന്റെ  0.7% മാത്രം
6.ചൊവ്വയിലെ ശരാശരി താപനില ?
-60°C
7.സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വച്ചേറ്റവും കൂടുതൽ പൊടിക്കാറ്റ് വീശുന്നതെവിടെ ?
ചൊവ്വയിൽ
8.ചൊവ്വയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ?
ഒളിമ്പിക് മോൺസ
9. ചൊവ്വയുടെ ഉപഗ്രഹങ്ങൾ ഏതൊക്കെ ?
ഫോബോസ്, ഡീമോസ്
10. ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള ശരാശരി ദൂരം എത്ര ?
22കോടി 50 ലക്ഷം കിലോമീറ്റർ

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 50 ( മലയാള സാഹിത്യം)

1.നിഴലുറങ്ങുന്ന വഴികൾ എന്ന മലയാള നോവലിന്റെ രചയിതാവ് ?
പി. വത്സല
2.പി. വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ?
നിഴലുറങ്ങുന്ന വഴികൾ(1975)
3.വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ?
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ.
4.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ?
ഹൈമവത ഭൂവിൽ (2010ൽ)
5.ഹൈമവത ഭൂവിൽ - ന്റെ രചയിതാവ് ?
എം.പി വീരേന്ദ്രകുമാർ
6.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക എത്ര ?
ഒരു ലക്ഷം രൂപ
7.ആടുജീവിതം എന്ന മലയാള നോവലിന്റെ രചയിതാവ് ആര് ?
ബെന്യാമിൻ
8.ബെന്യാമിന്റെ യഥാർത്ഥ നാമം ?
ബെന്നി ഡാനിയേൽ
9.ബെന്യാമിൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം ?
2009 (ആടുജീവിതം)
10.ആവേ മരിയ എന്ന ചെറുകഥയുടെ രചയിതാവ് ?
കെ.ആർ മീര(2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്)

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 49

1.ദക്ഷിണേന്ത്യയിൽ സ്വകാര്യമേഖലയിൽ സഥാപിതമായ ആദ്യ ബാങ്ക് ?
നെടുങ്ങാടി ബാങ്ക്
2.നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചതാര് ?
അപ്പു നെടുങ്ങാടി
3.മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
4.കുന്ദലതയുടെ രചയിതാവ് ?
അപ്പു നെടുങ്ങാടി
5.2003ൽ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത് ?
പഞ്ചാബ് നാഷ്ണൽ ബാങ്ക്
6.കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ?
പത്രപ്രവർത്തനം, നിരൂപണം
7.കേസരി എ ബാലകൃഷ്ണ പിള്ള തുടങ്ങിയ വാരികകൾ ?
പ്രബോധകൻ, കേസരി
8.കേസരി എ ബാലകൃഷ്ണ പിള്ള രചിച്ച നിരൂപണ കൃതികൾ ?
സാഹിത്യ ഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, നവലോകം
9.കേസരി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?
പുളിമൂട് (തിരുവനന്തപുരം)
10.വിശ്വഭാനു(സ്വാമി വിവേകാനന്ദനെക്കുറിച്ച്) , കൈരളീധ്വനി എന്നിവയുടെ രചയിതാവ് ?
ഡോ. പി. കെ നാരായണപിള്ള

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 48(സാഹിത്യം)

1.മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ?
യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും .
2.കവി എ അയ്യപ്പന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതെന്ന്?
1999
3.ഡോ. എം ലീലാവതിയുടെ പ്രധാന കൃതികൾ ?
കണ്ണീരും മഴവില്ലും, ജീയുടെ കാവ്യ ജീവിതം, അമൃതമശ്നുതേ, കവിതാധ്വനി, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, സത്യം ശിവം സുന്ദരം, മഹാകവി വള്ളത്തോൾ, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ശൃംഗാര ചിത്രണം-സി.വിയുടെ നോവലുകളിൽ, അണയാത്ത ദീപം, അപ്പുവിന്റെ അന്വേഷണം.
4.ഡോ. എം ലീലാവതിക്ക് ലഭ്യമായിട്ടുള്ള പ്രധാന പുരസ്കാരങ്ങൾ ?
*ഓടക്കുഴൽ അവാർഡ് (1978), *കേരള സാഹിത്യ അക്കാദമി അവാർഡ് (1980), *കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്(1986), *ലളിതാംബിക അന്തർജനം അവാർഡ് ,*കവിതാധ്വനി അവാർഡ് (1999), *കേരള സാഹിത്യ അക്കാദമി  വിശിഷ്ടാംഗത്വം(1999), *പദ്മപ്രഭാ പുരസ്കാരം (2001),വള്ളത്തോൾ അവാർഡ്, വിലാസിനി അവാർഡ് (2003), *ബഷീർ അവാർഡ് (2005), എസ്. ഗുപ്തൻ നായർ സ്മാരക അവാർഡ് (2007), *വയലാർ അവാർഡ് (2009).
5.ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?
ശ്രീകുമാരൻ തമ്പി
6.ശ്രീകുമാരൻ തമ്പിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചതെന്ന്?
2010ൽ, അമ്മയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു
7.യു കെയിൽ എഴുത്തുകാരികളുടെ കൃതികൾക്കു നൽകുന്ന ഉന്നതപുരസ്കാരം ?
ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ
8.പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്?
2010ൽ
9. 2010ൽ , ആദ്യ 'ഹിന്ദു ബെസ്റ്റ് ഫിക്ഷൻ പുരസ്കാരം ' ലഭിച്ച 'സീരിയസ് മെൻ' ന്റെ  രചയിതാവ് ?
മനു ജോസഫ്
10.ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾക്ക് നൽകുന്ന ഉന്നത പുരസ്കാരം ?
സരസ്വതി സമ്മാൻ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 47(വിശ്വസാഹിത്യം)

1.ലിയൊ ടോൾസ്റ്റോയി ജനിച്ചത് എന്ന് ?
1828 ആഗസ്റ്റ് 28(സെപ്റ്റംബർ 9- പുതിയ കലണ്ടർ പ്രകാരം)
2.ലിയൊ ടോൾസ്റ്റോയി ജനിച്ചത് എവിടെ?
റഷ്യയിലെ യാസ്ന പോല്യാനയിൽ
3.ലിയൊ ടോൾസ്റ്റോയി മരിച്ചതെന്ന് ?
1910 നവംബർ 7ന്
4.ലിയൊ ടോൾസ്റ്റോയിയുടെ പ്രധാന കൃതികൾ ?
യുദ്ധവും സമാധാനവും(1869), അന്നാകരേനിന, ഇവാൻ ഇലിയിച്ചിന്റെ മരണം, മനുഷ്യന് എത്ര ഭൂമി വേണം, അപ്പോൾ നാം എന്തു ചെയ്യണം, തമശ്ശക്തി, ഉയിർത്തെഴുന്നേൽപ്പ് , കൊസ്സാക്കുകൾ, അറിവിന്റെ ഫലങ്ങൾ, എന്താണ് കല.
5.ലിയൊ ടോൾസ്റ്റോയിയുടെ ആത്മകഥാ നോവൽ ത്രയം?
ശൈശവം(1852), കൗമാരം(1854), യൗവ്വനം(1857)
6.ആന്തൻ പാവ്ലിച്ച് ചെഖോഫിന്റെ (റഷ്യൻ സാഹിത്യകാരൻ) പ്രശസ്ത രചനകൾ?
ദ് ചെറി ഓർച്ചഡ്, ദ് സീഗൾ, അങ്കിൾ വാന്യ, ദ് ത്രീ സിസ്റ്റേഴ്സ്.
7.മാർക്ക് ട്വയിൻ ജനിച്ചത് എന്ന് ?
1835 നവംബർ 30ന്(യു എസ് എയിലെ ഫ്ലോറിഡയിൽ)
8.മാർക്ക് ട്വയിന്റെ യഥാർഥ നാമം?
സാമുവേൽ ലാങ്ഹോൺ ക്ലമൻസ്
9.മാർക്ക് ട്വയിൻ മരിച്ചതെന്ന് ?
1910 ഏപ്രിൽ 21ന്
10.മാർക്ക് ട്വയിനിന്റെ പ്രധാന കൃതികൾ ?
ദി അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ,ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ലൈഫ് ഓൺ മിസ്സിസ്സിപ്പി.

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 46 (രാഷ്ട്രീയം)

1.ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി ?
കെ. കരുണാകരൻ
2.ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ?
കെ. കരുണാകരൻ
3.കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോക്സഭയിലും, രാജ്യസഭയിലും അംഗമാകാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവ് ?
കെ. കരുണാകരൻ
4.കേരള രാഷ്ട്രീയത്തിലെ 'ഭീഷ്മാചാര്യർ' എന്ന വിശേഷിപ്പിക്കുന്നതാരെ ?
കെ. കരുണാകരൻ
5.മുൻ കേരളാമുഖ്യമന്ത്രി കെ. കരുണാകരന്റെ വിളിപ്പേര് ?
ലീഡർ
6.കെ. കരുണാകരന്റെ ആത്മകഥ ?
പതറാതെ മുന്നോട്ട്
7.കെ.ജി കണ്ണബിരാൻ (1929-2010,ആന്ധ്രാപ്രദേശ്  )ഏത് രംഗത്താണ് പ്രശസ്തനായത് ?
പൗരാവകാശ പ്രവർത്തനം [(അഭിഭാഷകൻ, ഉയിർത്തെഴുന്നേൽപ്പിന്റെ നിയമ ശാസ്ത്രം (Jurisprudence of Insurgence)]
8.'ഗിരിജാ ബാബു ' എന്നറിയപ്പെട്ടിരുന്ന മുൻ നേപ്പാളി പ്രധാന മന്ത്രി ?
ഗിരിജാ പ്രസാദ് കൊയ്‌രാല
9.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുകൂലമായി പ്രവർത്തിച്ച, ലണ്ടനിലെ വിദ്യാർത്ഥി സംഘടനയുടെ മുഖപത്രമായ 'ലണ്ടൻ മജ്ലിസിന്റെ' പ്രഥമ പത്രാധിപർ ?
ജ്യോതിബസു
10.'മീനച്ചലാറിന്റെ തീരത്ത് ' - ആരുടെ ആത്മകഥയാണ് ?
പാലാ കെ എം മാത്യു

2014, ജനുവരി 18, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 45 (സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള)



1.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എന്ന്?
1910 സെപ്റ്റംബർ  26
2.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് , ഏത് തിരുവിതാംകൂർ ദിവാനെതിരെ തൂലിക ചലിപ്പിച്ചതിനാണ് ?
പി. രാജഗോപാലാചാരി
3.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ജനിച്ചത് എന്ന് ?
1878 മേയ് 15ന്
4.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള മരിച്ചതെന്ന് ?
1916 മാർച്ച്  28ന്(കണ്ണൂർ )
5.കേരള  ദർപ്പണം (പ്രതിവാര പത്രം ), ഉപാധ്യായൻ (മാസിക) എന്നിവയുടെ പ്രഥമ  പത്രാധിപർ ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
6.'കേരളൻ' എന്ന തൂലികാനാമത്തിൽ എഴുതുകയും, 'കേരളൻ' എന്ന മാസിക നടത്തുകയും ചെയ്തതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
7.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി?
വൃത്താന്ത പത്രപ്രവർത്തനം(1912)
8.ഇന്ത്യൻ ഭാഷകളിലൊന്നിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം രചിച്ചതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
9.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ?
1948 സെപ്റ്റംബർ 26ന്
10.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടു കടത്തിയത് എവിടേക്ക്?, എവിടെ വച്ച് ?
ആരുവാമൊഴി കോട്ടയ്ക്കപ്പുറം മദ്രാസ് സംസ്ഥാനത്തേക്ക്

2014, ജനുവരി 15, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 44

1.വിക്കി ലീക്സിന്റെ സ്ഥാപകൻ ?
ജൂലിയൻ അസാൻജെ
2.ജൂലിയൻ അസാൻജെയുടെ ജന്മരാജ്യം?
ആസ്‌ട്രേലിയ
3.യുദ്ധരംഗത്ത് 'കൊളാറ്ററൽ ഡാമേജ്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ?
യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം
4.ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ?
2005 ഒക്ടോബർ 12ന്
5.ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ?
1923
6.ഇന്ത്യൻ പാർലമെന്റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ?
2002ൽ
7.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശബിൽ ( The Right of Children to Free and Compulsory Education(RTE) Act) പാർലമെന്റ് പാസാക്കിയത് എന്ന് ?
2009 ആഗസ്റ്റ്
8.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം ( The Right of Children to Free and Compulsory Education(RTE) Act) നിലവിൽ വന്നതെന്ന് ?
2010 ഏപ്രിൽ -1
9.യൂറോപ്യൻ പാർലമെന്റ്  നൽകുന്ന മനുഷ്യാവകാശ പുരസ്കാരം ?
സഖാറോഫ് പ്രൈസ്
10.മണിപ്പൂരിന്റെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരയാണ് ?
ഇറോം ചാനു ഷർമിള
11.ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'എന്റെ ശരീരം എന്റെ ആയുധം'(My Body My Weapon)?
ഇറോം ചാനു ഷർമിള
12.അരുണാ റോയ് പ്രശസ്തയായ ....... ?
സാമൂഹിക പ്രവർത്തക, പ്രമുഖ വിവരാകാശ പ്രവർത്തക, വിവരാകാശ നിയമ നിർമ്മാണത്തിന് നേതൃത്വപരമായി പങ്കുവഹിച്ചു, മസ്ദൂർ കിസാൻ ശക്തി സംഘടൻ (MKSS) എന്ന സംഘടന രൂപീകരിച്ചു.(തമിഴ്നാട്ടിൽ ജനനം)
13.പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?
മാർട്ടിൻ ലൂഥർ(1483-1546)
14.ഓൺ ദ ജ്യൂസ് ആന്റ് ദെയർ ലൈസ് എന്ന കൃതിയുടെ രചയിതാവ് ?
മാർട്ടിൻ ലൂഥർ
15.

2014, ജനുവരി 5, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 41 (ഭോപ്പാൽ വാതകദുരന്തം)

1.പരിസ്ഥിതി നോബൽസമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം?
ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ്
2.ഗോൾഡ്മാൻ എൻവയോൺമെന്റൽ പുരസ്കാരം 2004ൽ നേടിയ ഇന്ത്യക്കാരികൾ?
റാഷിദ.ബി, ചമ്പാദേവി ശുക്ല (ഭോപ്പാൽ വാതക ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള പോരാട്ടം)
3.ചിങ്ഗാരി അവാർഡ് നൽകുന്നത്  എന്തിന് ?ആരാണ് തുടങ്ങിയത്?
ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി  റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000)
4.ആരാണ് സതീനാഥ് സാരംഗി ?
ഭോപ്പാൽ വാതക ദുരന്തത്തെത്തുടർന്ന് യൂണിയൻ കാർബൈഡിനെതിരെ അന്താരാഷ്ട്ര  നീതിന്യായ കോടതിയിൽ കേസ് നടത്തിയ മനുഷ്യാവകാശപ്പോരാളി, ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആക്ഷൻ(1986), പോയിസൺസ്  ഗ്യാസ് എപിസോഡ് സ്‌ട്രഗിൾ(1985) എന്നീ സംഘടനകളുടെ സ്ഥാപകൻ.
5.ഏത് ആക്ടു പ്രകാരമാണ് യൂണിയൻ കാർബൈഡിനെതിരെ കേസ്സുകൊടുക്കാനുള്ള പൂർണ്ണമായ അവകാശം ഇന്ത്യാ ഗവൺമെന്റിൽ മാത്രമാക്കിയത്?
ഭോപ്പാൽ വാതക ദുരന്തം (അവകാശം രൂപപ്പെടുത്തൽ) ആക്ട് 1985[Bhopal Gas Leak Disaster (processing of claims) Act.
6.ഭോപ്പാൽ വാതക ദുരന്തം നടന്നതെന്ന് ?
1984 ഡിസംബർ 2
7.ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം?
മീതൈൽ ഐസോ സയനേറ്റ്(MIC)
8.ഭോപ്പാൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറി ഉത്പാദിപ്പിച്ചിരുന്ന കീടനാശിനി ?
സെവിൻ
9.ഭോപ്പാൽ വാതക ദുരന്ത സമയത്ത്  യു.എസിലെ യൂണിയൻ കാർബൈഡ് ഗ്രൂപ്പിന്റെ അധ്യക്ഷൻ?
വാറൻ ആൻഡേഴ്സൺ