2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 48(സാഹിത്യം)

1.മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ?
യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും .
2.കവി എ അയ്യപ്പന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതെന്ന്?
1999
3.ഡോ. എം ലീലാവതിയുടെ പ്രധാന കൃതികൾ ?
കണ്ണീരും മഴവില്ലും, ജീയുടെ കാവ്യ ജീവിതം, അമൃതമശ്നുതേ, കവിതാധ്വനി, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, സത്യം ശിവം സുന്ദരം, മഹാകവി വള്ളത്തോൾ, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ശൃംഗാര ചിത്രണം-സി.വിയുടെ നോവലുകളിൽ, അണയാത്ത ദീപം, അപ്പുവിന്റെ അന്വേഷണം.
4.ഡോ. എം ലീലാവതിക്ക് ലഭ്യമായിട്ടുള്ള പ്രധാന പുരസ്കാരങ്ങൾ ?
*ഓടക്കുഴൽ അവാർഡ് (1978), *കേരള സാഹിത്യ അക്കാദമി അവാർഡ് (1980), *കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്(1986), *ലളിതാംബിക അന്തർജനം അവാർഡ് ,*കവിതാധ്വനി അവാർഡ് (1999), *കേരള സാഹിത്യ അക്കാദമി  വിശിഷ്ടാംഗത്വം(1999), *പദ്മപ്രഭാ പുരസ്കാരം (2001),വള്ളത്തോൾ അവാർഡ്, വിലാസിനി അവാർഡ് (2003), *ബഷീർ അവാർഡ് (2005), എസ്. ഗുപ്തൻ നായർ സ്മാരക അവാർഡ് (2007), *വയലാർ അവാർഡ് (2009).
5.ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?
ശ്രീകുമാരൻ തമ്പി
6.ശ്രീകുമാരൻ തമ്പിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചതെന്ന്?
2010ൽ, അമ്മയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു
7.യു കെയിൽ എഴുത്തുകാരികളുടെ കൃതികൾക്കു നൽകുന്ന ഉന്നതപുരസ്കാരം ?
ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ
8.പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്?
2010ൽ
9. 2010ൽ , ആദ്യ 'ഹിന്ദു ബെസ്റ്റ് ഫിക്ഷൻ പുരസ്കാരം ' ലഭിച്ച 'സീരിയസ് മെൻ' ന്റെ  രചയിതാവ് ?
മനു ജോസഫ്
10.ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾക്ക് നൽകുന്ന ഉന്നത പുരസ്കാരം ?
സരസ്വതി സമ്മാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ