2014, ഫെബ്രുവരി 19, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 46 (രാഷ്ട്രീയം)

1.ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി ?
കെ. കരുണാകരൻ
2.ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ?
കെ. കരുണാകരൻ
3.കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോക്സഭയിലും, രാജ്യസഭയിലും അംഗമാകാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവ് ?
കെ. കരുണാകരൻ
4.കേരള രാഷ്ട്രീയത്തിലെ 'ഭീഷ്മാചാര്യർ' എന്ന വിശേഷിപ്പിക്കുന്നതാരെ ?
കെ. കരുണാകരൻ
5.മുൻ കേരളാമുഖ്യമന്ത്രി കെ. കരുണാകരന്റെ വിളിപ്പേര് ?
ലീഡർ
6.കെ. കരുണാകരന്റെ ആത്മകഥ ?
പതറാതെ മുന്നോട്ട്
7.കെ.ജി കണ്ണബിരാൻ (1929-2010,ആന്ധ്രാപ്രദേശ്  )ഏത് രംഗത്താണ് പ്രശസ്തനായത് ?
പൗരാവകാശ പ്രവർത്തനം [(അഭിഭാഷകൻ, ഉയിർത്തെഴുന്നേൽപ്പിന്റെ നിയമ ശാസ്ത്രം (Jurisprudence of Insurgence)]
8.'ഗിരിജാ ബാബു ' എന്നറിയപ്പെട്ടിരുന്ന മുൻ നേപ്പാളി പ്രധാന മന്ത്രി ?
ഗിരിജാ പ്രസാദ് കൊയ്‌രാല
9.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുകൂലമായി പ്രവർത്തിച്ച, ലണ്ടനിലെ വിദ്യാർത്ഥി സംഘടനയുടെ മുഖപത്രമായ 'ലണ്ടൻ മജ്ലിസിന്റെ' പ്രഥമ പത്രാധിപർ ?
ജ്യോതിബസു
10.'മീനച്ചലാറിന്റെ തീരത്ത് ' - ആരുടെ ആത്മകഥയാണ് ?
പാലാ കെ എം മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ