2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 37(ദൂരദര്‍ശനികള്‍)

1.ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത് എന്ന് ?
1990 ഏപ്രില്‍ 22
2.ഏതൊക്കെ ഏജന്‍സികള്‍ സംയുക്തമായിട്ടാണ് ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്?
നാസ, യൂറോപ്യന്‍ സ്പെയിസ് ഏജന്‍സി
3.ഹബ്ള്‍ ടെലിസ്കോപ്പിന്റെ ഭാരം ?
11,110കി.ഗ്രാം
4.ഭൂമിയില്‍ നിന്നും ഹബ്ള്‍ ടെലിസ്കോപ്പ് പരിക്രമണം ചെയ്യുന്ന അകലം?
559കി.മീ.(96–97 minutes 14–15 periods per day))
5.വാനനിരീക്ഷണത്തിലെ ഭൌമാന്തരീക്ഷ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തണമെന്ന ആശയം ആരുടേതാണ് ?
ലിമാന്‍ സ്പിറ്റ്സര്‍ (യു.എസ്.എ)
6.എന്താണ് ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി ?
ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് പ്രകാശ തരംഗ ദൈര്‍ഘ്യത്തിലും പ്രകാശേതര തരംഗ ദൈര്‍ഘ്യത്തിലും വാനനിരീക്ഷണം നടത്തുവാന്‍ യു എസ് എ യുടെ പ്രോജക്ട്.
7.ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി പ്രകാരമുള്ള ആദ്യ ടെലിസ്കോപ്പ് ?
ഹബ്ള്‍ ടെലിസ്കോപ്
8.ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതിയിലെ ടെലിസ്കോപ്പുകള്‍ ?
* ഹബ്ള്‍ ടെലിസ്കോപ്,
* ചാന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററി,
* സ്പിറ്റ്സര്‍ സ്പെയിസ് ടെലിസ്കോപ്പ്,
* കോംപ്റ്റണ്‍ ഗാമാറേ ഒബ്സര്‍വേറ്ററി.
9.ഹബ്ള്‍ ടെലിസ്കോപിന്റെ നിയന്ത്രണ ചുമതല ആര്‍ക്ക് ?
ബാള്‍ട്ടിമോര്‍ സ്പെയിസ് ടെലിസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്.
10.ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ?
അറ്റകമ ലാര്‍ജ് മില്ലി മീറ്റര്‍ അറെയെന്ന 66-ഡിഷ് റേഡിയോ ടെലിസ്കോപ്പ് (ചിലി)