2014, ജനുവരി 18, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 45 (സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള)



1.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എന്ന്?
1910 സെപ്റ്റംബർ  26
2.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് , ഏത് തിരുവിതാംകൂർ ദിവാനെതിരെ തൂലിക ചലിപ്പിച്ചതിനാണ് ?
പി. രാജഗോപാലാചാരി
3.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ജനിച്ചത് എന്ന് ?
1878 മേയ് 15ന്
4.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള മരിച്ചതെന്ന് ?
1916 മാർച്ച്  28ന്(കണ്ണൂർ )
5.കേരള  ദർപ്പണം (പ്രതിവാര പത്രം ), ഉപാധ്യായൻ (മാസിക) എന്നിവയുടെ പ്രഥമ  പത്രാധിപർ ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
6.'കേരളൻ' എന്ന തൂലികാനാമത്തിൽ എഴുതുകയും, 'കേരളൻ' എന്ന മാസിക നടത്തുകയും ചെയ്തതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
7.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി?
വൃത്താന്ത പത്രപ്രവർത്തനം(1912)
8.ഇന്ത്യൻ ഭാഷകളിലൊന്നിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം രചിച്ചതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
9.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ?
1948 സെപ്റ്റംബർ 26ന്
10.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടു കടത്തിയത് എവിടേക്ക്?, എവിടെ വച്ച് ?
ആരുവാമൊഴി കോട്ടയ്ക്കപ്പുറം മദ്രാസ് സംസ്ഥാനത്തേക്ക്

2014, ജനുവരി 15, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 44

1.വിക്കി ലീക്സിന്റെ സ്ഥാപകൻ ?
ജൂലിയൻ അസാൻജെ
2.ജൂലിയൻ അസാൻജെയുടെ ജന്മരാജ്യം?
ആസ്‌ട്രേലിയ
3.യുദ്ധരംഗത്ത് 'കൊളാറ്ററൽ ഡാമേജ്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ?
യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം
4.ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ?
2005 ഒക്ടോബർ 12ന്
5.ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ?
1923
6.ഇന്ത്യൻ പാർലമെന്റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ?
2002ൽ
7.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശബിൽ ( The Right of Children to Free and Compulsory Education(RTE) Act) പാർലമെന്റ് പാസാക്കിയത് എന്ന് ?
2009 ആഗസ്റ്റ്
8.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം ( The Right of Children to Free and Compulsory Education(RTE) Act) നിലവിൽ വന്നതെന്ന് ?
2010 ഏപ്രിൽ -1
9.യൂറോപ്യൻ പാർലമെന്റ്  നൽകുന്ന മനുഷ്യാവകാശ പുരസ്കാരം ?
സഖാറോഫ് പ്രൈസ്
10.മണിപ്പൂരിന്റെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരയാണ് ?
ഇറോം ചാനു ഷർമിള
11.ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'എന്റെ ശരീരം എന്റെ ആയുധം'(My Body My Weapon)?
ഇറോം ചാനു ഷർമിള
12.അരുണാ റോയ് പ്രശസ്തയായ ....... ?
സാമൂഹിക പ്രവർത്തക, പ്രമുഖ വിവരാകാശ പ്രവർത്തക, വിവരാകാശ നിയമ നിർമ്മാണത്തിന് നേതൃത്വപരമായി പങ്കുവഹിച്ചു, മസ്ദൂർ കിസാൻ ശക്തി സംഘടൻ (MKSS) എന്ന സംഘടന രൂപീകരിച്ചു.(തമിഴ്നാട്ടിൽ ജനനം)
13.പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?
മാർട്ടിൻ ലൂഥർ(1483-1546)
14.ഓൺ ദ ജ്യൂസ് ആന്റ് ദെയർ ലൈസ് എന്ന കൃതിയുടെ രചയിതാവ് ?
മാർട്ടിൻ ലൂഥർ
15.

2014, ജനുവരി 5, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 41 (ഭോപ്പാൽ വാതകദുരന്തം)

1.പരിസ്ഥിതി നോബൽസമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം?
ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ്
2.ഗോൾഡ്മാൻ എൻവയോൺമെന്റൽ പുരസ്കാരം 2004ൽ നേടിയ ഇന്ത്യക്കാരികൾ?
റാഷിദ.ബി, ചമ്പാദേവി ശുക്ല (ഭോപ്പാൽ വാതക ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള പോരാട്ടം)
3.ചിങ്ഗാരി അവാർഡ് നൽകുന്നത്  എന്തിന് ?ആരാണ് തുടങ്ങിയത്?
ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി  റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000)
4.ആരാണ് സതീനാഥ് സാരംഗി ?
ഭോപ്പാൽ വാതക ദുരന്തത്തെത്തുടർന്ന് യൂണിയൻ കാർബൈഡിനെതിരെ അന്താരാഷ്ട്ര  നീതിന്യായ കോടതിയിൽ കേസ് നടത്തിയ മനുഷ്യാവകാശപ്പോരാളി, ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആക്ഷൻ(1986), പോയിസൺസ്  ഗ്യാസ് എപിസോഡ് സ്‌ട്രഗിൾ(1985) എന്നീ സംഘടനകളുടെ സ്ഥാപകൻ.
5.ഏത് ആക്ടു പ്രകാരമാണ് യൂണിയൻ കാർബൈഡിനെതിരെ കേസ്സുകൊടുക്കാനുള്ള പൂർണ്ണമായ അവകാശം ഇന്ത്യാ ഗവൺമെന്റിൽ മാത്രമാക്കിയത്?
ഭോപ്പാൽ വാതക ദുരന്തം (അവകാശം രൂപപ്പെടുത്തൽ) ആക്ട് 1985[Bhopal Gas Leak Disaster (processing of claims) Act.
6.ഭോപ്പാൽ വാതക ദുരന്തം നടന്നതെന്ന് ?
1984 ഡിസംബർ 2
7.ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം?
മീതൈൽ ഐസോ സയനേറ്റ്(MIC)
8.ഭോപ്പാൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറി ഉത്പാദിപ്പിച്ചിരുന്ന കീടനാശിനി ?
സെവിൻ
9.ഭോപ്പാൽ വാതക ദുരന്ത സമയത്ത്  യു.എസിലെ യൂണിയൻ കാർബൈഡ് ഗ്രൂപ്പിന്റെ അധ്യക്ഷൻ?
വാറൻ ആൻഡേഴ്സൺ