2014, ജനുവരി 15, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 44

1.വിക്കി ലീക്സിന്റെ സ്ഥാപകൻ ?
ജൂലിയൻ അസാൻജെ
2.ജൂലിയൻ അസാൻജെയുടെ ജന്മരാജ്യം?
ആസ്‌ട്രേലിയ
3.യുദ്ധരംഗത്ത് 'കൊളാറ്ററൽ ഡാമേജ്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ?
യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം
4.ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ?
2005 ഒക്ടോബർ 12ന്
5.ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ?
1923
6.ഇന്ത്യൻ പാർലമെന്റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ?
2002ൽ
7.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശബിൽ ( The Right of Children to Free and Compulsory Education(RTE) Act) പാർലമെന്റ് പാസാക്കിയത് എന്ന് ?
2009 ആഗസ്റ്റ്
8.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം ( The Right of Children to Free and Compulsory Education(RTE) Act) നിലവിൽ വന്നതെന്ന് ?
2010 ഏപ്രിൽ -1
9.യൂറോപ്യൻ പാർലമെന്റ്  നൽകുന്ന മനുഷ്യാവകാശ പുരസ്കാരം ?
സഖാറോഫ് പ്രൈസ്
10.മണിപ്പൂരിന്റെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരയാണ് ?
ഇറോം ചാനു ഷർമിള
11.ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'എന്റെ ശരീരം എന്റെ ആയുധം'(My Body My Weapon)?
ഇറോം ചാനു ഷർമിള
12.അരുണാ റോയ് പ്രശസ്തയായ ....... ?
സാമൂഹിക പ്രവർത്തക, പ്രമുഖ വിവരാകാശ പ്രവർത്തക, വിവരാകാശ നിയമ നിർമ്മാണത്തിന് നേതൃത്വപരമായി പങ്കുവഹിച്ചു, മസ്ദൂർ കിസാൻ ശക്തി സംഘടൻ (MKSS) എന്ന സംഘടന രൂപീകരിച്ചു.(തമിഴ്നാട്ടിൽ ജനനം)
13.പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?
മാർട്ടിൻ ലൂഥർ(1483-1546)
14.ഓൺ ദ ജ്യൂസ് ആന്റ് ദെയർ ലൈസ് എന്ന കൃതിയുടെ രചയിതാവ് ?
മാർട്ടിൻ ലൂഥർ
15.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ