2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 49

1.ദക്ഷിണേന്ത്യയിൽ സ്വകാര്യമേഖലയിൽ സഥാപിതമായ ആദ്യ ബാങ്ക് ?
നെടുങ്ങാടി ബാങ്ക്
2.നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചതാര് ?
അപ്പു നെടുങ്ങാടി
3.മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
4.കുന്ദലതയുടെ രചയിതാവ് ?
അപ്പു നെടുങ്ങാടി
5.2003ൽ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത് ?
പഞ്ചാബ് നാഷ്ണൽ ബാങ്ക്
6.കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ?
പത്രപ്രവർത്തനം, നിരൂപണം
7.കേസരി എ ബാലകൃഷ്ണ പിള്ള തുടങ്ങിയ വാരികകൾ ?
പ്രബോധകൻ, കേസരി
8.കേസരി എ ബാലകൃഷ്ണ പിള്ള രചിച്ച നിരൂപണ കൃതികൾ ?
സാഹിത്യ ഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, നവലോകം
9.കേസരി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?
പുളിമൂട് (തിരുവനന്തപുരം)
10.വിശ്വഭാനു(സ്വാമി വിവേകാനന്ദനെക്കുറിച്ച്) , കൈരളീധ്വനി എന്നിവയുടെ രചയിതാവ് ?
ഡോ. പി. കെ നാരായണപിള്ള

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ