2013, ഡിസംബർ 15, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ- 42(മദർ തെരേസ)

1.മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക?
മദർ തെരേസ
2.മദർ തെരേസയുടെ ആദ്യകാല നാമം?
ആഗ്നസ് ഗോൺ ഹാബൊയാക്സു
3.മദർ തെരേസ ജനിച്ചതെന്ന്?
1910 ആഗസ്റ്റ് 27ന്
4. മദർ തെരേസ ജനിച്ചതെവിടെ?
യുഗോസ്ലാവിയയിലെ 'സ്കോപ് ജെ'-യിൽ
5.മദർ തെരേസയുടെ മാതാപിതാക്കൾ?
നിക്കോളോസ് ബൊജാ(പിതാവ്), ഡ്യനാഫിൽ ബെർണായ്
6.18-ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ?
ലൊറേറ്റോ സന്യാസിനി സഭ
7.മദർ തെരേസയുടെ ആധ്യാത്മിക ഗുരു?
ഫാദർ വാൻ എക്സെമ്
8.മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്?
1950 ഒക്ടോബർ 7ന്
9.മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം?
കൊൽക്കത്ത
10.മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, അശരണർക്കായുള്ള , താമസസ്ഥലത്തിന്റെ പേര്?
നിർമ്മല ഹൃദയ
11.മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, കുഷ്ഠ രോഗികൾക്കായുള്ള ചികിത്സാലയത്തിന്റെ പേര്?
ശാന്തി നഗർ
12.മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ?
ശിശുഭവൻ
13.മദർ തെരേസക്ക് 'പദ്മശ്രീ' ലഭിച്ച വർഷം?
1962
14.മദർ തെരേസക്ക് സമാധാനത്തിനുള്ള 'നോബൽ സമ്മാനം' ലഭിച്ച വർഷം ?
1979
15.മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള 'നെഹ്റു അവാർഡ്' ലഭിച്ച വർഷം  ?
1972
16.മദർ തെരേസക്ക് 'ഭാരതരത്ന' പുരസ്കാരം ലഭിച്ച വർഷം ?
1980
17.മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം  ലഭിച്ച വർഷം ?
1992
18.മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ്  തങ്ങളുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് മെരിറ്റ് ' നൽകി ആദരിച്ച വർഷം ?
1983
19.മദർ തെരേസ അന്തരിച്ചതെന്ന് ?
1997 സെപ്റ്റംബർ 5ന്
20.മദർ തെരേസയെ 'വാഴ്ത്തപ്പെട്ടവൾ ' ആയി പ്രഖ്യാപിച്ചതെന്ന്?
2003 ഒക്ടോബർ 19ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ