1.പരിസ്ഥിതി നോബൽസമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം?
ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ്
2.ഗോൾഡ്മാൻ എൻവയോൺമെന്റൽ പുരസ്കാരം 2004ൽ നേടിയ ഇന്ത്യക്കാരികൾ?
റാഷിദ.ബി, ചമ്പാദേവി ശുക്ല (ഭോപ്പാൽ വാതക ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള പോരാട്ടം)
3.ചിങ്ഗാരി അവാർഡ് നൽകുന്നത് എന്തിന് ?ആരാണ് തുടങ്ങിയത്?
ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000)
4.ആരാണ് സതീനാഥ് സാരംഗി ?
ഭോപ്പാൽ വാതക ദുരന്തത്തെത്തുടർന്ന് യൂണിയൻ കാർബൈഡിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നടത്തിയ മനുഷ്യാവകാശപ്പോരാളി, ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആക്ഷൻ(1986), പോയിസൺസ് ഗ്യാസ് എപിസോഡ് സ്‌ട്രഗിൾ(1985) എന്നീ സംഘടനകളുടെ സ്ഥാപകൻ.
5.ഏത് ആക്ടു പ്രകാരമാണ് യൂണിയൻ കാർബൈഡിനെതിരെ കേസ്സുകൊടുക്കാനുള്ള പൂർണ്ണമായ അവകാശം ഇന്ത്യാ ഗവൺമെന്റിൽ മാത്രമാക്കിയത്?
ഭോപ്പാൽ വാതക ദുരന്തം (അവകാശം രൂപപ്പെടുത്തൽ) ആക്ട് 1985[Bhopal Gas Leak Disaster (processing of claims) Act.
6.ഭോപ്പാൽ വാതക ദുരന്തം നടന്നതെന്ന് ?
1984 ഡിസംബർ 2
7.ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം?
മീതൈൽ ഐസോ സയനേറ്റ്(MIC)
8.ഭോപ്പാൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറി ഉത്പാദിപ്പിച്ചിരുന്ന കീടനാശിനി ?
സെവിൻ
9.ഭോപ്പാൽ വാതക ദുരന്ത സമയത്ത് യു.എസിലെ യൂണിയൻ കാർബൈഡ് ഗ്രൂപ്പിന്റെ അധ്യക്ഷൻ?
വാറൻ ആൻഡേഴ്സൺ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ