2013, ഡിസംബർ 15, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ-43(വനിത)

1.ഏത് വർഷം മുതലാണ് മാർച്ച് 8 അന്തർദേശീയ വനിതാദിനമായി ആചരിച്ചു തുടങ്ങിയത്?
1910 മുതൽ
2.ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ വർഷമായി ആചരിച്ചത് ............... ൽ.
1975
3.ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ ദശകമായി ആചരിച്ചത് ........ ൽ.
1976 - 1985 (International Decade of Women)
4.സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്  എന്ന്?
1979 ഡിസംബർ 18 (Convention on the Elimination of all Discriminations Against Women - CEDAW )
5.ഐക്യരാഷ്ട്ര വനിതാ സംഘടന രൂപം കൊണ്ടതെന്ന്?
2010 ജൂലൈ
6.ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ പ്രഥമ അധ്യക്ഷ ?
മിഷേൽ ബാഷ് ലെറ്റ്  [(2010 സെപ്റ്റംബർ 14 )/(ചിലിയുടെ മുൻ പ്രസിഡന്റ് )]
7.UN Women ന്റെ പൂർണ്ണ രൂപം?
United Nations Entity of Gender Equality and the Empowerment of Women
8.സ്ത്രീ പുരുഷ സമത്വത്തിനും , സ്ത്രീ ശാ്ക്തീകരണത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടന
രൂപീകരിച്ച പുതിയ സംഘടന ?
ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women)
9.ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ ആസ്ഥാനം ?
ന്യൂയോർക്ക് (2011 ജനുവരി 1)
10.ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women) ഏതൊക്കെ UN സംഘടനകൾ ചേർത്ത് രൂപീകരിച്ചതാണ് ?
Division for  Advancement of Women (DAW), International Research and Training Institute for Advancement of Women (INSTRAW), Office of Special Adviser on Gender Issue and Advancement of Women (), UN Development Fund for Women
11.ഇന്ത്യയിൽ ഹിജഡകൾക്കും മറ്റും വോട്ടവകാശം ലഭിച്ചതെന്ന് ?
1994ൽ
12.2010 മാർച്ച് 9ന് രാജ്യസഭയിൽ അവതരിപ്പിച്ച 108-ാം ഭരണഘടനാ ഭേദഗതി ബിൽ വിവക്ഷിക്കുന്നതെന്ത് ?
ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേയും ലോകസഭയിലേയും അംഗത്വത്തിന്റെ 33% സ്ത്രീകൾക്ക് സംവരണം ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ