1.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എന്ന്?
1910 സെപ്റ്റംബർ 26
2.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് , ഏത് തിരുവിതാംകൂർ ദിവാനെതിരെ തൂലിക ചലിപ്പിച്ചതിനാണ് ?
പി. രാജഗോപാലാചാരി
3.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ജനിച്ചത് എന്ന് ?
1878 മേയ് 15ന്
4.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള മരിച്ചതെന്ന് ?
1916 മാർച്ച് 28ന്(കണ്ണൂർ )
5.കേരള ദർപ്പണം (പ്രതിവാര പത്രം ), ഉപാധ്യായൻ (മാസിക) എന്നിവയുടെ പ്രഥമ പത്രാധിപർ ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
6.'കേരളൻ' എന്ന തൂലികാനാമത്തിൽ എഴുതുകയും, 'കേരളൻ' എന്ന മാസിക നടത്തുകയും ചെയ്തതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
7.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി?
വൃത്താന്ത പത്രപ്രവർത്തനം(1912)
8.ഇന്ത്യൻ ഭാഷകളിലൊന്നിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം രചിച്ചതാര് ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
9.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ?
1948 സെപ്റ്റംബർ 26ന്
10.സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടു കടത്തിയത് എവിടേക്ക്?, എവിടെ വച്ച് ?
ആരുവാമൊഴി കോട്ടയ്ക്കപ്പുറം മദ്രാസ് സംസ്ഥാനത്തേക്ക്