2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 50 ( മലയാള സാഹിത്യം)

1.നിഴലുറങ്ങുന്ന വഴികൾ എന്ന മലയാള നോവലിന്റെ രചയിതാവ് ?
പി. വത്സല
2.പി. വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ?
നിഴലുറങ്ങുന്ന വഴികൾ(1975)
3.വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ?
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ.
4.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ?
ഹൈമവത ഭൂവിൽ (2010ൽ)
5.ഹൈമവത ഭൂവിൽ - ന്റെ രചയിതാവ് ?
എം.പി വീരേന്ദ്രകുമാർ
6.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക എത്ര ?
ഒരു ലക്ഷം രൂപ
7.ആടുജീവിതം എന്ന മലയാള നോവലിന്റെ രചയിതാവ് ആര് ?
ബെന്യാമിൻ
8.ബെന്യാമിന്റെ യഥാർത്ഥ നാമം ?
ബെന്നി ഡാനിയേൽ
9.ബെന്യാമിൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം ?
2009 (ആടുജീവിതം)
10.ആവേ മരിയ എന്ന ചെറുകഥയുടെ രചയിതാവ് ?
കെ.ആർ മീര(2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്)

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 49

1.ദക്ഷിണേന്ത്യയിൽ സ്വകാര്യമേഖലയിൽ സഥാപിതമായ ആദ്യ ബാങ്ക് ?
നെടുങ്ങാടി ബാങ്ക്
2.നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചതാര് ?
അപ്പു നെടുങ്ങാടി
3.മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
4.കുന്ദലതയുടെ രചയിതാവ് ?
അപ്പു നെടുങ്ങാടി
5.2003ൽ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത് ?
പഞ്ചാബ് നാഷ്ണൽ ബാങ്ക്
6.കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ?
പത്രപ്രവർത്തനം, നിരൂപണം
7.കേസരി എ ബാലകൃഷ്ണ പിള്ള തുടങ്ങിയ വാരികകൾ ?
പ്രബോധകൻ, കേസരി
8.കേസരി എ ബാലകൃഷ്ണ പിള്ള രചിച്ച നിരൂപണ കൃതികൾ ?
സാഹിത്യ ഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, നവലോകം
9.കേസരി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?
പുളിമൂട് (തിരുവനന്തപുരം)
10.വിശ്വഭാനു(സ്വാമി വിവേകാനന്ദനെക്കുറിച്ച്) , കൈരളീധ്വനി എന്നിവയുടെ രചയിതാവ് ?
ഡോ. പി. കെ നാരായണപിള്ള

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 48(സാഹിത്യം)

1.മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ?
യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും .
2.കവി എ അയ്യപ്പന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതെന്ന്?
1999
3.ഡോ. എം ലീലാവതിയുടെ പ്രധാന കൃതികൾ ?
കണ്ണീരും മഴവില്ലും, ജീയുടെ കാവ്യ ജീവിതം, അമൃതമശ്നുതേ, കവിതാധ്വനി, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, സത്യം ശിവം സുന്ദരം, മഹാകവി വള്ളത്തോൾ, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ശൃംഗാര ചിത്രണം-സി.വിയുടെ നോവലുകളിൽ, അണയാത്ത ദീപം, അപ്പുവിന്റെ അന്വേഷണം.
4.ഡോ. എം ലീലാവതിക്ക് ലഭ്യമായിട്ടുള്ള പ്രധാന പുരസ്കാരങ്ങൾ ?
*ഓടക്കുഴൽ അവാർഡ് (1978), *കേരള സാഹിത്യ അക്കാദമി അവാർഡ് (1980), *കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്(1986), *ലളിതാംബിക അന്തർജനം അവാർഡ് ,*കവിതാധ്വനി അവാർഡ് (1999), *കേരള സാഹിത്യ അക്കാദമി  വിശിഷ്ടാംഗത്വം(1999), *പദ്മപ്രഭാ പുരസ്കാരം (2001),വള്ളത്തോൾ അവാർഡ്, വിലാസിനി അവാർഡ് (2003), *ബഷീർ അവാർഡ് (2005), എസ്. ഗുപ്തൻ നായർ സ്മാരക അവാർഡ് (2007), *വയലാർ അവാർഡ് (2009).
5.ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?
ശ്രീകുമാരൻ തമ്പി
6.ശ്രീകുമാരൻ തമ്പിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചതെന്ന്?
2010ൽ, അമ്മയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു
7.യു കെയിൽ എഴുത്തുകാരികളുടെ കൃതികൾക്കു നൽകുന്ന ഉന്നതപുരസ്കാരം ?
ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ
8.പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്?
2010ൽ
9. 2010ൽ , ആദ്യ 'ഹിന്ദു ബെസ്റ്റ് ഫിക്ഷൻ പുരസ്കാരം ' ലഭിച്ച 'സീരിയസ് മെൻ' ന്റെ  രചയിതാവ് ?
മനു ജോസഫ്
10.ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾക്ക് നൽകുന്ന ഉന്നത പുരസ്കാരം ?
സരസ്വതി സമ്മാൻ

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 47(വിശ്വസാഹിത്യം)

1.ലിയൊ ടോൾസ്റ്റോയി ജനിച്ചത് എന്ന് ?
1828 ആഗസ്റ്റ് 28(സെപ്റ്റംബർ 9- പുതിയ കലണ്ടർ പ്രകാരം)
2.ലിയൊ ടോൾസ്റ്റോയി ജനിച്ചത് എവിടെ?
റഷ്യയിലെ യാസ്ന പോല്യാനയിൽ
3.ലിയൊ ടോൾസ്റ്റോയി മരിച്ചതെന്ന് ?
1910 നവംബർ 7ന്
4.ലിയൊ ടോൾസ്റ്റോയിയുടെ പ്രധാന കൃതികൾ ?
യുദ്ധവും സമാധാനവും(1869), അന്നാകരേനിന, ഇവാൻ ഇലിയിച്ചിന്റെ മരണം, മനുഷ്യന് എത്ര ഭൂമി വേണം, അപ്പോൾ നാം എന്തു ചെയ്യണം, തമശ്ശക്തി, ഉയിർത്തെഴുന്നേൽപ്പ് , കൊസ്സാക്കുകൾ, അറിവിന്റെ ഫലങ്ങൾ, എന്താണ് കല.
5.ലിയൊ ടോൾസ്റ്റോയിയുടെ ആത്മകഥാ നോവൽ ത്രയം?
ശൈശവം(1852), കൗമാരം(1854), യൗവ്വനം(1857)
6.ആന്തൻ പാവ്ലിച്ച് ചെഖോഫിന്റെ (റഷ്യൻ സാഹിത്യകാരൻ) പ്രശസ്ത രചനകൾ?
ദ് ചെറി ഓർച്ചഡ്, ദ് സീഗൾ, അങ്കിൾ വാന്യ, ദ് ത്രീ സിസ്റ്റേഴ്സ്.
7.മാർക്ക് ട്വയിൻ ജനിച്ചത് എന്ന് ?
1835 നവംബർ 30ന്(യു എസ് എയിലെ ഫ്ലോറിഡയിൽ)
8.മാർക്ക് ട്വയിന്റെ യഥാർഥ നാമം?
സാമുവേൽ ലാങ്ഹോൺ ക്ലമൻസ്
9.മാർക്ക് ട്വയിൻ മരിച്ചതെന്ന് ?
1910 ഏപ്രിൽ 21ന്
10.മാർക്ക് ട്വയിനിന്റെ പ്രധാന കൃതികൾ ?
ദി അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ,ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ലൈഫ് ഓൺ മിസ്സിസ്സിപ്പി.

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ 46 (രാഷ്ട്രീയം)

1.ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി ?
കെ. കരുണാകരൻ
2.ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ?
കെ. കരുണാകരൻ
3.കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോക്സഭയിലും, രാജ്യസഭയിലും അംഗമാകാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവ് ?
കെ. കരുണാകരൻ
4.കേരള രാഷ്ട്രീയത്തിലെ 'ഭീഷ്മാചാര്യർ' എന്ന വിശേഷിപ്പിക്കുന്നതാരെ ?
കെ. കരുണാകരൻ
5.മുൻ കേരളാമുഖ്യമന്ത്രി കെ. കരുണാകരന്റെ വിളിപ്പേര് ?
ലീഡർ
6.കെ. കരുണാകരന്റെ ആത്മകഥ ?
പതറാതെ മുന്നോട്ട്
7.കെ.ജി കണ്ണബിരാൻ (1929-2010,ആന്ധ്രാപ്രദേശ്  )ഏത് രംഗത്താണ് പ്രശസ്തനായത് ?
പൗരാവകാശ പ്രവർത്തനം [(അഭിഭാഷകൻ, ഉയിർത്തെഴുന്നേൽപ്പിന്റെ നിയമ ശാസ്ത്രം (Jurisprudence of Insurgence)]
8.'ഗിരിജാ ബാബു ' എന്നറിയപ്പെട്ടിരുന്ന മുൻ നേപ്പാളി പ്രധാന മന്ത്രി ?
ഗിരിജാ പ്രസാദ് കൊയ്‌രാല
9.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുകൂലമായി പ്രവർത്തിച്ച, ലണ്ടനിലെ വിദ്യാർത്ഥി സംഘടനയുടെ മുഖപത്രമായ 'ലണ്ടൻ മജ്ലിസിന്റെ' പ്രഥമ പത്രാധിപർ ?
ജ്യോതിബസു
10.'മീനച്ചലാറിന്റെ തീരത്ത് ' - ആരുടെ ആത്മകഥയാണ് ?
പാലാ കെ എം മാത്യു